> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആക്രി വസ്തുക്കളുടെ വില്പന; റെയില്‍വേ  നേടിയത് 6813.86 കോടി രൂപ
- URL: https://www.vaikomvartha.com/railway-india/
- Published: 2026-04-21T04:14:24.000Z
- Updated: 2026-04-21T04:14:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ഡൽഹി: ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം. 2024- 25 സാമ്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511766-2.jpg)

ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ല്‍ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളില്‍ 168 ശതമാനത്തോളം വർധിച്ച്‌ 777.76 കോടി രൂപയിലെത്തി. പരസ്യങ്ങള്‍, റെയില്‍വേ ആസ്തികള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയില്‍വേ പ്രയോജനപ്പെടുത്തുന്നുണ്ട്.