> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍
- URL: https://www.vaikomvartha.com/rain-alert-2/
- Published: 2026-08-03T04:25:48.000Z
- Updated: 2026-08-03T04:25:48.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം.  
അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം.

**ഫോണ്‍ നമ്പരുകള്‍ ചുവടെ**.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

**താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:**

കോട്ടയം- 85479 85727  
ചങ്ങനാശേരി- 9496014587  
മീനച്ചില്‍-9496686325  
കാഞ്ഞിരപ്പള്ളി-9495265800  
വൈക്കം- 9496174871

മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095