> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷൻ്റെ മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/rain-alert-5/
- Published: 2026-08-03T07:42:24.000Z
- Updated: 2026-08-03T07:42:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

***ഓറഞ്ച് അലർട്ട്***

*പത്തനംതിട്ട*: പമ്പ (മടമൺ സ്റ്റേഷൻ)

*കോട്ടയം* : മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)

***മഞ്ഞ അലർട്ട്***

*കോട്ടയം* : മണിമല (പുല്ലക്കയാർ സ്റ്റേഷൻ)

*എറണാകുളം*: കാളിയാർ (കലംപുർ സ്റ്റേഷൻ)

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-9.jpg)

യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.