> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നദികളിലെ ജലനിരപ്പ്: കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/rain-alert-6/
- Published: 2026-08-04T08:27:36.000Z
- Updated: 2026-08-04T11:44:35.000Z
- Description: നദികളിലെ ജലനിരപ്പ് - കേന്ദ്ര ജലകമ്മിഷൻ്റെ മുന്നറിയിപ്പ് കോട്ടയം,പത്തനംതിട്ട ജില്ലകളിലെ രണ്ടു നദികളിലാണ് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam, Pathanamthitta

കോട്ടയം: നദികളിലെ ജലനിരപ്പ് - കേന്ദ്ര ജലകമ്മിഷൻ്റെ മുന്നറിയിപ്പ്  
കോട്ടയം,പത്തനംതിട്ട ജില്ലകളിലെ രണ്ടു നദികളിലാണ് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ 3 നദികളിൽ മഞ്ഞ അലർട്ടുമാണ് കേന്ദ്ര ജല കമ്മീഷന്റെ 12 മണിയുടെ മുന്നറിയിപ്പിൽ ഉള്ളത്. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-12.jpg)

**ഓറഞ്ച് അലർട്ട്**

പത്തനംതിട്ട  
അച്ചൻകോവിൽ (തുംപമൺ സ്റ്റേഷൻ); മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)

കോട്ടയം  
മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)

**മഞ്ഞ അലർട്ട്**

തിരുവനന്തപുരം  
കരമന (വെള്ളൈകടവ് സ്റ്റേഷൻ)

പത്തനംതിട്ട  
പമ്പ (മലക്കര സ്റ്റേഷൻ)

തൃശ്ശൂർ  
കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ)

യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.