> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 5 ജില്ലകളിൽ ഇന്ന് അവധി
- URL: https://www.vaikomvartha.com/rain-alert-kottayam/
- Published: 2026-07-31T03:29:24.000Z
- Updated: 2026-07-31T03:29:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം ആലപ്പുഴ ജില്ലകളടക്കം 5 ജില്ലകളിൽ ഇന്ന് സ്കൂൾ അവധി  
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസർകോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയെല്ലാം അവധി ബാധകമായ സ്ഥാപനങ്ങളുടെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂ‌ളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കില്ല.

ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.