> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
- URL: https://www.vaikomvartha.com/rain-emergency-meeting/
- Published: 2026-08-03T05:23:54.000Z
- Updated: 2026-08-03T05:23:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ആരംഭിച്ചു. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.  
സംസ്ഥാനത്തെ ആഭ്യന്തര-റവന്യൂ മന്ത്രിമാർ, മറ്റ് ക്യാബിനറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-8.jpg)

വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ നിന്ന് ഓൺലൈനായി യോഗത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ മഴക്കെടുതിയുടെ വ്യാപ്തിയും നിലവിലെ അവസ്ഥയും യോഗത്തിൽ വിലയിരുത്തും.  
തുറന്നുപ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളും അടിയന്തര സഹായങ്ങളും ഉറപ്പാക്കും. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ പരിശോധിക്കും.വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കും.  
മഴക്കെടുതി നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിന് ശേഷം മുഖ്യമന്ത്രി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.