> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനത്ത് എത്തി
- URL: https://www.vaikomvartha.com/rajaravivarma-chithram/
- Published: 2026-05-03T13:11:36.000Z
- Updated: 2026-05-03T13:11:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: വായിച്ചറിഞ്ഞ രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്തെ മലങ്കരസഭാ ആസ്ഥാനത്ത് എത്തി. രാജാ രവി വർമ്മയുടെ മാന്ത്രിക വിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ​ഗം അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി. രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം തമ്പുരാട്ടി അറിയുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530080-2.jpg)

പുതുപ്പള്ളി പള്ളിയിലെ ചടങ്ങിൽ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ചിത്രം ഇപ്പോൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ​ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു. തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവർമ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും തമ്പുരാട്ടി വിശദീകരിച്ചു. 1889 -ലെ റോയൽക്കോടതി വിധി സം​ഗ്രഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നൽകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർ​ഗീസ് വിവരിച്ചു. ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷാജി ഏബ്ര​​ഹാം, ജയ്സൺ ടി. വർ​ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.