> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം
- URL: https://www.vaikomvartha.com/ramayana-masacharanam-vaikom-news/
- Published: 2026-07-17T13:23:50.000Z
- Updated: 2026-07-17T13:23:50.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: രാമകഥാപാരായണ പുണ്യദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം. വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസത്തിന് തുടക്കമായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അയ്യപ്പനാണ് രാമായണ മാസാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ക്ഷേത്ര സംരക്ഷണ സമിതി വൈക്കം യൂണിറ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് അരവിന്ദാക്ഷ മേനോൻ, ബേബി ആലവേലിൽ, ഇല്ലിക്കൽ രാധാകൃഷ്ണൻ, എസ്. സനിഷ്, പി. ചന്ദ്രശേഖര പണിക്കർ, കേരള സർപ്പക്കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് കെ.പി. ദിലീപ് കുമാർ, സെക്രട്ടറി ഗോപൻ എന്നിവരും പങ്കെടുത്തു. രാമായണ മാസാചരണ ത്തിൻ്റെ ഭാഗമായ 26ന് രാവിലെ 10ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈജ്ഞാനിക മൽസരങ്ങൾ നടത്തും. രാമായണ പാരായണ മത്സരവും നടത്തും

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000621407-1.jpg)

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി രാമായണ മാസാചരണത്തിന് ദീപ പ്രകാശനം നടത്തി. ഉദയനാപുരം സുകുമാരൻ നായർ, ഗിരിജ ശിവൻ കുട്ടി, ജയശ്രീ, എം. രാജു എന്നിവരാണ് ആചാര്യർ. ആഗസ്റ്റ് 17 ന് അഹോരാത്ര പാരായണവും ഉണ്ടായിരിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000621419-2-1.jpg)

വൈക്കം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കെ. ബിനി മോൻ എം.എൽ.എ. രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. ഊരാഴ്മ നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000621416-1.jpg)

കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ മഠാധിപതി രാമചന്ദ്ര സ്വാമി ദീപം തെളിയിച്ചു. മേൽശാന്തി പ്രവീഷ് ക്ഷേത്രം പ്രസിഡണ്ട് കെ. പ്രകാശൻ, സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, ഷാബു മാധവശ്ശേരി, പ്രസന്നൻ ഏഴുതെങ്ങിൻതറ, പി.കെ. രാജൻ, എന്നിവർ പ്രസംഗിച്ചു. പി. ബാല സുബ്രഹ്മണ്യൻ പിള്ളയാണ് ആചാര്യൻ. ആഗസ്റ്റ് 16 ന് രാവിലെ 9 ന് സർവ്വ പ്രദായക ആഞ്ജനേയ പൂജയും ആഗസ്റ് 17 ന് രാവിലെ 8.30 ന് ശ്രീരാമ സഹസ്രനാമ പുഷ്പാഞ്ജലിയും നടക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000621413-2.jpg)

ചെമ്മനത്തുകര ചെമ്മനത്ത് കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി പൊന്നുവെളി ഇല്ലത്ത് കൃഷ്ണൻ മൂത്തതും, പുഴ വായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രസിഡണ്ട് എസ്. മധുവും, ചെമ്മനത്തുകര കല്പകശ്ശേരി ക്ഷേത്രത്തിൽ തന്ത്രി വടശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, തോട്ടകം വാക്കയിൽ വല്യാറമ്പത്ത് കുപ്പേടിക്കാവ് ക്ഷേത്രത്തിൽ വിനോദ് ബാലകൃഷ്ണൻ നമ്പൂതിരിയും, വൈക്കം ആറാട്ടുകുളങ്ങര കിഴക്കും കാവ് ക്ഷേത്രത്തിൽ മേൽശാന്തി ഗിരി കൃഷ്ണൻ പോറ്റിയും, ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന മുരളിധരൻ നമ്പൂതിരിയും രാമകഥാ വായനദിനങ്ങൾക്ക് തിരി തെളിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-32.jpg)