> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാമായണ പാരായണം നടത്താം
- URL: https://www.vaikomvartha.com/ramayana-parayanam/
- Published: 2026-06-24T13:09:29.000Z
- Updated: 2026-06-24T13:09:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 41 വര്‍ഷമായി നടത്തിവരുന്ന രാമായണ മാസാചരണം ജൂലൈ 17 ന് തുടങ്ങും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പാരായണം നടത്താന്‍ പരിചയ സമ്പന്നരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 നകം ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9495524572, 9567488818 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.