> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോ. രത്തൻ യു. ഖേല്‍ക്കർ ഐ.എ.എസ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറി
- URL: https://www.vaikomvartha.com/rathan-u-khelkar/
- Published: 2026-05-23T04:10:34.000Z
- Updated: 2026-05-23T04:10:34.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളുടെ ആദ്യഘട്ട ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നിർണായക സ്ഥലംമാറ്റം. 2003 ബാച്ച്‌ കേരള കേഡർ ഐ.എ.എസ് ഓഫീസറായ രത്തൻ ഖേല്‍ക്കർ, സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ, കൃഷി വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന പദവികള്‍ മുൻപ് വഹിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന പശ്ചാത്തലത്തില്‍, ഭരണപരമായ കാര്യങ്ങള്‍ വേഗത്തിലാക്കാൻ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടർമാരെ, പ്രത്യേകിച്ച്‌ യുവതലമുറയെ ആകർഷിക്കാൻ അദ്ദേഹം നടത്തിയ ബോധവല്‍ക്കരണ പരിപാടികളും 'വോട്ട് പാട്ടും' വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായും, സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും, ടി. ശ്രീകുമാറിനെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥ തലപ്പത്തെ ഈ പുതിയ മാറ്റം. പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസറെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന പാനലില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും അടുത്ത ഘട്ടത്തില്‍ പുതിയ സി.ഇ.ഒയെ നിശ്ചയിക്കുക.