> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഋഗുപാകർമ്മം
- URL: https://www.vaikomvartha.com/rgupaak-mmn/
- Published: 2026-08-24T02:04:35.000Z
- Updated: 2026-08-24T02:04:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തെക്കേ വാസനശ്ശേരി വനദുർഗ്ഗാ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ ഋഗുപാകർമ്മ ചടങ്ങുകൾ തുടങ്ങും. രാവിലെ ആറിന് ഉപാകർമ്മ ഹവനം നടക്കും. നാഗയക്ഷിയിങ്കൽ അഭിഷേകത്തിനു ശേഷമാണ് ഹവനം ആരംഭിക്കുന്നത്. ശ്രാവണ തിരുവോണ ദിവസമാണ് ഈ ചടങ്ങ് നടത്തുന്നത്. ബ്രഹ്മശ്രീ അനിൽ കുമാർ ഭട്ടിന്റെ കാർമികത്വത്തിലാണ് ഉപാകർമ്മ ഹവനം നടത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-15.jpg)

വേദപാഠം ആരംഭിക്കുന്നതിനും, സ്വാധ്യായ അഭ്യസനത്തിനും, നിത്യ കർമ്മത്തിൽ ഉള്ള വീഴ്ചകൾക്കുള്ള പരിഹാരത്തിനും ആണ് ഉപാകർമ്മം നടത്തുന്നത്. ഹോമ സമീപത്ത് ഇരുന്ന് ഗായത്രി ജപം നടത്തുന്നതും, പുതിയ പൂണൂൽ ധരിക്കുന്നതും തർപ്പണാദികൾ ചെയ്യുന്നതും അത്യധികം ശ്രേയസ്കരമെന്നാണ് വിശ്വാസം  
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ഉത്സവാചരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സൂത്താം പുന്നവ് എന്നറിയപ്പെടുന്ന ഋഗുപാകർമ്മം. അരിമാവ് കൊണ്ട് പൂജാ മുറിയും ഉമ്മറ പടികളും അലങ്കരിക്കുന്നതും പ്ലാവില കുമ്പിളിൽ തയാറാക്കുന്ന ഹിട്ടു എന്നീ വിഭവങ്ങളോടെയുള്ള സദ്യയും ഗൗഡ സാരസ്വത ബ്രാഹ്മണ വീടുകളിൽ തയ്യാറാക്കും