> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
- URL: https://www.vaikomvartha.com/rnntt-kiloo-knycaavumaayi-rnntt-yuvaakk-pittiyi/
- Published: 2026-03-03T13:24:30.000Z
- Updated: 2026-03-03T13:24:30.000Z
- Author:  Vaikom Vartha News Desk
- Tags: Main News

**എസ്. സതീഷ്കുമാർ** 

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കാറിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ഇരുപത്തിയഞ്ച് കാരനായ കുറവിലങ്ങാട് ചാലാശ്ശേരി അമൽ ഇരുപത്തിമൂന്ന്കാരൻ പാലാ വള്ളിച്ചിറ പാറയിൽ അശ്വിൻ എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാണക്കാരി സ്വദേശി നെയ്ജിൽ ഓടി രക്ഷപ്പെട്ടു. തലപ്പാറക്ക് സമീപം വച്ചാണ് ഇന്ന് ഉച്ചയോടെ ഇവർ ഡാൻസാഫ് സംഘത്തിൻ്റെ കെണിയിലായത്. കോട്ടയത്തെ ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കാറിൻ്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കണ്ടെടുത്ത മാരുതി ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അമലിന് വിവിധ സ്റ്റേഷനുകളിൽ ലഹരി കടത്ത് കേസുകളുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/TempDragFile_20260303_185228.png)