> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി
- URL: https://www.vaikomvartha.com/road-attakuttapani-thudangi/
- Published: 2026-06-18T13:33:37.000Z
- Updated: 2026-06-18T13:33:37.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: നഗരത്തിൽ പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ തകർന്ന ഭാഗത്തെ അറ്റകുറ്റപ്പണികൾ തുടങ്ങി.പടിഞ്ഞാറെ ഗോപുര മുതൽ തെക്കേനട വരെയുള്ള വാഹനഗതാഗതം നിരോധിച്ചാണ് പണികൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി റോഡ് അടച്ചു. റോഡിൻ്റെ തകർന്ന ഭാഗങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചു നിൽക്കുന്ന ജോലികളാണ് തുടങ്ങിയത്. രാവിലെ 10 മണിയോടെയാണ് ഇവിടെ ഗതാഗതം തടഞ്ഞ് റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഇവിടെ ഇൻറർലോക്ക് ടൈലുകൾ പാകാനാണ് തീരുമാനം. രണ്ടാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പണി പൂർത്തിയാവുന്നത് വരെ ഗതാഗത നിരോധനം ഉണ്ടാവും. മാസങ്ങളായി തകർന്നു കിടന്ന റോഡിൽ അപകടങ്ങൾ പതിവായതോടെയാണ് പരാതി ഉയർന്നത്. റോഡിൻ്റെ അപകടസ്ഥിതി ചൂണ്ടിക്കാട്ടിൽ വൈക്കം വാർത്ത റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് വൈക്കം എം.എൽ.എ കെ. ബിനിമോന്റെയും മറ്റു ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാൻ നടപടി തുടങ്ങിയത്.