> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീക്യഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി മഹോത്സവം കൊടിയേറ്റ് നാളെ
- URL: https://www.vaikomvartha.com/rohini-uthaavam/
- Published: 2026-04-14T18:11:35.000Z
- Updated: 2026-04-14T18:11:35.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം പടിഞ്ഞാറേമുറി ശ്രീക്യഷ്ണപുരം ശ്രീക്യഷ്ണ സ്വാമിക്ഷേത്രത്തില്‍ രോഹിണി മഹോത്സവം 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് വൈകിട്ട് 6നും 7നും ഇടയ്ക്കുള്ള സമയത്ത് ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റിനു മുന്നോടിയായി കൊടിമരം മുറിക്കല്‍, കൊടിക്കയര്‍ വരവ്, കൊടിക്കൂറ വരവ് എന്നിവ നടക്കും. വൈകിട്ട് 7:30ന് ക്ലാസിക്കല്‍ ഡാന്‍സ്, 8ന് ഭക്തിഗാനമേളയും നടക്കും. 2-ാം ദിവസം രാവിലെ ശ്രീബലി, വൈകിട്ട് 5ന് കാഴിച്ചശ്രീബലി, താലപ്പൊലി, 7ന് ഫ്യൂഷന്‍ കൈകൊട്ടികളി, 7:50ന് സെമീക്ലാസിക്കല്‍ ഡാന്‍സ്, 9ന് ക്ലാസിക്കല്‍ ഡാന്‍സ് തുടര്‍ന്ന് നിര്‍ത്തനിര്‍ത്ത്യങ്ങള്‍. 3-ാം ദിവസം രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5:30ന് കാഴ്ച്ചശ്രീബലി, താലപ്പൊലി, 8ന് നാടകം. 4-ാം ദിവസം രാവിലെ 8ന് ശ്രീബലി, വൈകിട്ട് 3ന് ചന്ദനകുടഘോഷയത്ര, 4ന് കാഴ്ച്ചശ്രീബലി, 7ന് പൂമൂടല്‍, 7:30ന് ഭജന്‍സ് എന്നിവ നടക്കും. 5-ാം ദിവസം രാവിലെ 7ന് ചന്ദനകലശാഭിഷേകം, 8:30ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച്ചശ്രീബലി തുടര്‍ന്ന് ആറാട്ട് പുറപ്പാട്.