> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം റോട്ടറി ക്ലബ്ബ്: എസ്.ഡി.സുരേഷ് ബാബു പ്രസിഡൻ്റ്
- URL: https://www.vaikomvartha.com/rotary-club-vaikom/
- Published: 2026-06-02T03:40:55.000Z
- Updated: 2026-06-02T05:56:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡൻ്റായി റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ്ബാബുവിനെയും സെക്രട്ടറിയായി കുര്യൻ ജേക്കബിനെയും തിരഞ്ഞെടുത്തു. സാബു വർഗീസ് (വൈസ് പ്രസിഡൻ്റ്) മുൻ റോട്ടറി ഗവർണർ ഇ.കെ. ലൂക്ക്(ട്രഷറർ), നിമ്മി ജെയിംസ്, ജയിംസ് പാലക്കൽ, ജോഷി ജോസഫ്, റോയി വർഗീസ്, അഡ്വ.കെ.പി. ശിവജി, സജിദ് സുഗതൻ, ഷിജോ മാത്യു, സോണി സണ്ണി, സണ്ണി കുര്യാക്കോസ്, അഡ്വ. വിവേക് ഫ്രാൻസിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142.jpg)

ജൂലൈ 6 ന് ഭാരവാഹികൾ ചുമതല ഏറ്റെടുക്കും. സംസ്ഥാന ചീഫ് വിപ് അപു ജോസഫ്, മന്ത്രി മോൻസ് ജോസഫ്, കെ. ബിനിമോൻ എം.എൽ.എ, വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 43 വർഷം പ്രവർത്തന പാരമ്പര്യമുള്ള വൈക്കത്തെ ആദ്യത്തെ റോട്ടറി ക്ലബ്ബാണിത്. ആദ്യ പ്രസിഡന്റ് ഡോക്ടർ രാജരാജവർമ്മയായിരുന്നു. ക്ലബ്ബിന് നഗരത്തിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്.