> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റവന്യൂ ജില്ലയിലെ 100 കായിക താരങ്ങളെ സ്‌പോര്‍ട്‌സ് അക്കാദമി ആദരിക്കും
- URL: https://www.vaikomvartha.com/rrvnyuu-jillyile-100-kaayik-taarngnglle-spoortts-akkaadmi-aadrikkun/
- Published: 2025-11-05T12:36:42.000Z
- Updated: 2025-11-05T12:36:42.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്ത്വത്തില്‍ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളില്‍ കായിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച 100 കായിക താരങ്ങളെ വ്യാഴാഴ്ച വൈകിട്ട് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ആദരിക്കും. ഫുട്‌ബോള്‍, ഹോക്കി, റോളര്‍ സ്‌പോര്‍ട്‌സ്, മേഖലകളില്‍ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ 9 കായിക താരങ്ങളെയും ആദരിക്കുമെന്ന് സ്‌പോര്‍ട്‌സ് അക്കാദമി കോര്‍ഡിനേറ്റര്‍ പി.കെ. ബാലകൃഷ്ണന്‍, കോച്ച് ജോമോന്‍ ജോക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എ. ബേബി എന്നിവർ അറിയിച്ചു. മുന്‍കാല ഇന്ത്യന്‍ കായിക താരങ്ങളെയും ചടങ്ങില്‍ ആദരിക്കും. വൈക്കം റവന്യൂ ജില്ലയിലെ സ്‌കൂളുകളിലെ 100 കായിക താരങ്ങള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. വൈകിട്ട് 2.30 ന് നടക്കുന്ന സമ്മേളനം അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രജേഷ് അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. മുന്‍കാല പ്രതിഭകളായ ഉസ്മാന്‍ ഹാജി, ടോം ജോസ്, സി.ടി. സോജി എന്നിവര്‍ പങ്കെടുക്കും.