> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
- URL: https://www.vaikomvartha.com/rugminniisvynvr-ghoossyaatr-bhktisaandrmaayi/
- Published: 2026-08-14T18:14:33.000Z
- Updated: 2026-08-14T18:14:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഇടവട്ടം: ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. ആലിൻചുവട്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. സപ്താഹ കമ്മറ്റി പ്രസിഡന്റ് പ്രദീപ് കുമാർ ഗീതാ ഭവൻ, സെക്രട്ടറി സുനിൽ വള്ളോന്തറ, ശ്രീകല തന്നേലിൽ, മിനി ഗീതാഭവൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.