> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രിയ ഗായികയ്ക്ക്  രാജ്യം ഇന്ന് വിട നൽകും
- URL: https://www.vaikomvartha.com/s-janaki-singer/
- Published: 2026-07-12T06:03:44.000Z
- Updated: 2026-07-12T06:03:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

മൈസൂർ: സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബി.ജി.എസ് ആശുപത്രിയിൽ അന്തരിച്ച എസ്. ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 4 വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.

വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രം​ഗത്തെത്തുന്നത്. അതേസമയം, മൃതദേഹം പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മഹാരാജ കോളേജ് ഗ്രൗണ്ടിൽ പ്രത്യേക പവലിയൻ ഒരുക്കിയാണ് പൊതുദർശനം. വി.ഐ.പികൾക്കായി പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. വൻ സുരക്ഷയൊരുക്കാണ് പൊലീസ് ഒരുക്കുന്നത്. ആൾക്കൂട്ടം നിയന്ത്രിക്കാനായി മൈസൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.