> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
- URL: https://www.vaikomvartha.com/s-jny-aayu-veed-meddikk-kyaamp-ntttti/
- Published: 2026-02-14T13:58:24.000Z
- Updated: 2026-02-14T13:58:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം നഗരസഭയുടെയും സർക്കാർ ആയുർവ്വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വടക്കേ ചെമ്മനത്തുകര എസ്.എൻ.ഡി.പി പ്രാർത്ഥനാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിൽ 160 പരം രോഗികൾ ചികിൽസ തേടി. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ചു. സുശീല ബി, വിജിമോൾ എന്നിവർ ആശംസ അറിയിച്ചു. സി.എം.ഒ ഡോ. അരുൺകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. ഗായത്രി എസ്, ഡോ. സന്ധ്യാ മോൾ കെ.ബി., ഡോ. ലക്ഷ്മി ടി.എസ്, ഡോ. ജയപ്രീത, ഗ്രേസ് ബെല്ലാ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകി.