> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ദന്തല്‍ പരിശോധന ക്യാമ്പ് നാളെ
- URL: https://www.vaikomvartha.com/s-jny-dntl-prishoodhn-kyaamp-naalle/
- Published: 2026-02-20T11:00:04.000Z
- Updated: 2026-02-20T11:00:04.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വെച്ചൂര്‍ തണല്‍ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഹാളില്‍ സൗജന്യ ദന്തചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9 മുതല്‍ 12.30 വരെയാണ് സമയം. കോട്ടയം ഗവണ്‍മെന്റ് കോളേജ് പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. സൗജന്യ ദന്ത പരിശോധന, പല്ലെടുക്കല്‍, പല്ല് ക്ലീനിംഗ്, പല്ലടക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.