> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി
- URL: https://www.vaikomvartha.com/s-jny-mtsr-priikssaa-prishiiln-pripaatti/
- Published: 2026-09-07T23:51:43.000Z
- Updated: 2026-09-07T23:51:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടൂ വിജയിച്ചവർക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനപരിപാടിയിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.. എം.ജി. സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയിലാണ് ക്ലാസുകൾ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-15.jpg)

ജില്ലാ എംപ്ലേയ്മെൻറ് എക്സ്‌ചേഞ്ചിലോ, യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻഡ് ബ്യൂറോയിലോ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരായി അപേക്ഷിക്കാം.  
ഫോൺ 0481-2731025,  
0481-2560413.