> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുളന്തുരുത്തി ശാഖയിൽ ഗുരു ജയന്തി ആഘോഷങ്ങൾ
- URL: https://www.vaikomvartha.com/s-n-d-p-mulanthuruthi/
- Published: 2026-08-28T14:15:47.000Z
- Updated: 2026-08-28T14:15:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1929-ാം നമ്പർ മുളന്തുരുത്തി ഗുരു ധർമ്മഗ്രാമം ശാഖയിൽ നടന്ന ഗുരു ജയന്തി ആഘോഷങ്ങൾ സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനത്തിന് കാലാതീതമായ പ്രസക്തിയുണ്ടെന്നും ഇന്ന് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഗുരുദർശനങ്ങൾ മാന്ത്രിക മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വർണ്ണോജ്വലമായ ജയന്തി ഘോഷയാത്രയും നടന്നു. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ജയന്തി സന്ദേശവും വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-14.jpg)

യൂണിയൻ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ സ്വാഗതം പറഞ്ഞു. അഭിലാഷ് രാമൻകുട്ടി, എ.എം സജീവ്, ഡി.എസ് താരേഷ്, അരുൺ ദേവ്, രഞ്ജിത്ത് രാജു, അമ്പിളി അശ്വിൻ, വത്സല രാജൻ, മഞ്ജു രാജേഷ്, വിലാസിനി കൃഷ്ണൻകുട്ടി, ശ്രീനിധി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.