> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ സംയുക്ത ഗുരുജയന്തി ആഘോഷം
- URL: https://www.vaikomvartha.com/s-n-d-p-news/
- Published: 2026-08-28T15:43:16.000Z
- Updated: 2026-08-28T15:43:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് എസ്.എൻ.ഡി.പി യോഗം 221-ാം നമ്പർ അടിയം, 706-ാം നമ്പർ മത്താനം, 133-ാം നമ്പർ വടയാർ എന്നീ ശാഖകൾ സംയുക്തമായി സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷങ്ങൾ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഗുരുദേവ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് മെമ്പർ സീതു ശശിധരൻ, ശാഖ സെക്രട്ടറിമാരായ ബിജു പുത്തൻതറ, മനോജ് എൻ.ആർ, വി.ആർ. ശ്രീകല, മുദ്ര കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു. മാത്താനം ശാഖ പ്രസിഡന്റ് അഡ്വ.വൈ. സുധാംശു സ്വാഗതവും വടയാർ ശാഖ പ്രസിഡന്റ് എം.എസ് സനൽ കുമാർ നന്ദിയും പറഞ്ഞു. സംയുക്ത ഗുരു ജയന്തി ഘോഷയാത്രയും നടന്നു.