> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഹാസമാധി: വൈക്കം യൂണിയന്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി
- URL: https://www.vaikomvartha.com/s-n-d-p-union-vaikom-news/
- Published: 2026-09-21T14:56:45.000Z
- Updated: 2026-09-21T14:56:45.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെയും 55 ശാഖാ യോഗങ്ങളുടെയും, പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ 99-ാം മത് മഹാസമാധി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. വൈക്കം ടൗണിലെ ഗുരുമണ്ഡപത്തില്‍ രാവിലെ ഗുരുപൂജ, ഭജന, സമൂഹപ്രാര്‍ത്ഥന, ഉപവാസം, അനുസ്മരണപ്രഭാഷണം എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-10.jpg)

രാവിലെ 10ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഗുരുമണ്ഡപത്തില്‍ സമാധിദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം എം.എല്‍.എ കെ. ബിനിമോന്‍ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, അബ്ബ്ദുള്‍ സലാം റാവുത്തര്‍, കെ.വി. പ്രസന്നന്‍, പി.പി. സന്തോഷ്, രാജേഷ് പി. മോഹന്‍, എം.എസ്. രാധാകൃഷ്ണന്‍, മധു പുത്തന്‍തറ, അഡ്വ. രമേഷ് പി. ദാസ്, സെന്‍ സുഗുണന്‍, എം.പി. ബിജു, പി.എ സതീശന്‍, പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വി. വേലായുധന്‍, സിനി പുരുഷോത്തമന്‍, മനു ചെമ്മനാകരി, രമേഷ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.