> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ ടൗണില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് ക്ലോപ്ലക്‌സിന് ശിലയിട്ടു
- URL: https://www.vaikomvartha.com/s-n-d-p-union-vaikom/
- Published: 2026-09-12T12:45:19.000Z
- Updated: 2026-09-12T12:45:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ കച്ചേരിക്കവലക്ക് സമീപം വാങ്ങിയ സ്ഥലത്ത് രണ്ടു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് ക്ലോപ്ലംക്‌സിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യൂണിയൻ പ്രസിഡൻ്റായി പി.വി. ബിനേഷും സെക്രട്ടറിയായി എം.പി. സെന്നും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട് വരുന്നു. ഇക്കാലയളവിനുള്ളിൽ യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ശാഖകളിലടക്കം പ്രസിഡൻ്റ് പി.വി. ബിനേഷ് നിർവ്വഹിക്കുന്ന 141-ാമത്തെ ശിലാസ്ഥാപനമാണിത്. ഒരു ശാഖയിലെ കെട്ടിട നിർമ്മാണം നിയമക്കുരുക്കിലായത് ഒഴിച്ചാൽ 139 നിർമ്മിതികളും യാഥാർത്ഥ്യമായതായി സെക്രട്ടറി എം.പി. സെൻ പറഞ്ഞു. കെ.ബിനിമോന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-12.jpg)

സെക്രട്ടറി എം.പി. സെന്‍, നഗരസഭ ചെയര്‍മാന്‍ അബ്ബ്ദുള്‍ സലാം റാവുത്തര്‍, യോഗം കൗണ്‍സിലര്‍ പി.എന്‍. ബാബു. യൂണിയന്‍ വൈസ്പ്രസിഡന്റ് കെ.വി. പ്രസന്നന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ട് ബോര്‍ഡ് അംഗം രാജേഷ് പി, മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. രമേഷ് പി. ദാസ്, എം.എസ്. രാധാകൃഷ്ണന്‍, മധു പുത്തന്‍ തറ, സെന്‍ സുഗുണന്‍, എം.പി. ബിജു, പി.എ. സതീശന്‍, വി. വേലായുധന്‍, കെ.ആര്‍. പ്രസന്നന്‍, എ.ഡി. പ്രകാശന്‍, എസ്.പി. സുരേഷ് ബാബു, വനിതാസംഘം ഭാരവാഹികള്‍, യൂണിയന്‍ കമ്മറ്റി അംഗങ്ങള്‍, ശാഖാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പത്തുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.