> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണം: ലീഗിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
- URL: https://www.vaikomvartha.com/saadikhli-shihaab-tngng-kketiraay-aareeaapnnn-liigi-rre-praatiyi-keesettutt-poliis/
- Published: 2026-03-23T08:30:19.000Z
- Updated: 2026-03-23T08:30:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണത്തിൽ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്. വ്യാജ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് വ്യാജ പ്രചാരണമെന്ന നിലപാടിലാണ് ലീഗ്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പോസ്റ്റിന് പിന്നിലുളള ദുഷ്ടശക്തികളെ പിടികൂടാൻ അടിയന്തര നടപടി ആവശ്യപ്പെട്ടതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി.