> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാഹിത്യസമ്മേളനം നടന്നു
- URL: https://www.vaikomvartha.com/saahitysmmeellnn-nttnnu/
- Published: 2026-08-23T15:21:30.000Z
- Updated: 2026-08-23T15:21:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ വൈക്കം സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമ്മേളനം നടന്നു. വൈക്കം സത്യാഗ്രഹസ്മാരക ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് പി. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. രാജൻ അക്കരപ്പാടം രചിച്ച പ്രപഞ്ച നടനം എന്ന കൃതിയുടെ പ്രകാശനം ഡോക്ടർ പള്ളിപ്പുറം മുരളി നിർവ്വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-14.jpg)

ഡോക്ടർ ഷെറിൻരഞ്ജിത്ത്, ഡോക്ടർ സിആർ.വിനോദ്കുമാർ, രവിശങ്കർ, സുജാതശ്രീകുമാർ, പി.സി. തോമസ്, അഡ്വക്കേറ്റ് ഫിറോസ് മാവുങ്കൽ, പി.വി നടേശൻ, പി.കെ ഹരിദാസ്, അഡ്വക്കേറ്റ് ചന്ദ്രബാബു എടാടൻ, ഡി.മനോജ് തുടങ്ങിയവരും പങ്കെടുത്തു. സമ്മേളത്തിനോടനുബന്ധിച്ച് ഗാനാർച്ചനയും നടന്നു.