> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാമൂഹ്യക്ഷേമ പദ്ധതി
- URL: https://www.vaikomvartha.com/saamuuhyksseem-pddhti/
- Published: 2026-08-18T10:54:57.000Z
- Updated: 2026-08-18T10:54:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വടയാർ 133 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം  
സാമൂഹ്യക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ശ്രീനാരായണഗുരദേവൻ്റെ 17 2-ാമത് തിരുജയന്തി ആഘോഷങ്ങളുടെ ഭഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  
ശാഖയിലെ മുതിർന്ന പൗരൻന്മാർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ആദരിക്കുന്നതിൻ്റെ ഭാഗമായി കല്ലുവേലിൽ രാജപ്പന് ശാഖായോഗം പ്രസിഡൻ്റ് എം.എസ് സനൽ കുമാർ, സെക്രട്ടറി എൻ.ആർ. മനോജ്, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ പ്രവീൺ എന്നിവർ ചേർന്ന് ഓണക്കോടി സമ്മാനിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-6.jpg)

ഭരണസമതി അംഗങ്ങളായ കെ.ആർ ചക്രപാണി, എം.കെ. പങ്കജൻ, ദീപാ ഷാജി, ബിന്ദു മധു, സജിമോൻ, മധുസൂദനൻ, ഇ.പി ദിലീപ്, ഷീബരമണി, അമ്പിളി മായാത്മജൻ എന്നിവർ പങ്കെടുത്തു.