> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
- URL: https://www.vaikomvartha.com/sabarimala-news-onam/
- Published: 2026-08-23T12:15:31.000Z
- Updated: 2026-08-23T12:15:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ശബരിമല: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935.jpg)

ഉത്രാട ദിനത്തിൽ (ആഗസ്റ്റ് 25) രാവിലെ അഞ്ചു മണിക്ക് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.