> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നടൻ സലിംകുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരം
- URL: https://www.vaikomvartha.com/salimkumar-actor/
- Published: 2026-06-06T06:11:13.000Z
- Updated: 2026-06-06T06:17:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കൊച്ചി**:** പ്രമുഖ ചലച്ചിത്ര നടൻ സലിംകുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-14.jpg)

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത കരൾ രോഗബാധിതനായിരുന്ന അദ്ദേഹം തുടർചികിത്സയിലായിരുന്നു. മുൻപ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കാൻ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.