> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹം 31 ന് തുടങ്ങും
- URL: https://www.vaikomvartha.com/sapthaham-2/
- Published: 2026-08-20T13:38:52.000Z
- Updated: 2026-08-20T13:38:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യഞ്ജവും, അഷ്ടമിരോഹിണി മഹോത്സവും 31 മുതല്‍ സെപ്റ്റംമ്പര്‍ 7 വരെ ആഘോഷിക്കും. 31-ന് വൈകിട്ട് 5 ന് യഞ്ജവേദിയിലേക്ക് ശ്രീകൃഷ്ണവിഗ്രഹം എഴുന്നള്ളിക്കും. 6.30ന് മേല്‍ശാന്തി പൊന്നുവെള്ളിഇല്ലത്ത് കൃഷ്ണന്‍ മൂത്തത് വിഗ്രഹപ്രതിഷ്ഠ നടത്തും. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി യഞ്ജത്തിന്റെ ഭദ്രദീപപ്രകാശനം നടത്തും. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ ഗ്രന്ഥസമര്‍പ്പണം നടത്തും. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു മാഹാത്മ്യപ്രഭാഷണം നടത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-19.png)

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭദ്രകാളി അവതാരം, നരസിംഹാവതാരം, വിദ്യാഗോപാലമന്ത്രാര്‍ച്ചന, അന്നദാനം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, അഷ്ടമിരോഹിണിപൂജ, അവതാരപൂജ, രുഗ്മിണിസ്വയംവരഘോഷയാത്ര, കുചേലഗതി, ഹംസാവതാരം, അഷ്ടദ്രവ്യ. മഹാഗണപതിഹോമം, അവഭൃഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകൾ.