> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ്
- URL: https://www.vaikomvartha.com/sbhkkun-diipik-ptrttinumetire-ssoo-joo-j/
- Published: 2026-04-10T05:32:08.000Z
- Updated: 2026-04-10T05:32:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്ക് ബി.ജെ.പി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ.സി. വേണുഗോപാലിനെയും, ജോസ് കെ. മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?. എഫ്.സി.ആർ.എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദ പ്രകാരമാണ് എന്നും സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.