> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ ബസ്  ക്രെനിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു; 5 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/school-bus-apakadam-oral-marichu/
- Published: 2026-04-16T08:34:02.000Z
- Updated: 2026-04-16T08:36:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: കല്ലമ്പലം നാവായി കുളത്ത് സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രൈനിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക്. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ നഗരൂർ നെടുംപറമ്പ് പത്മവിലാസം ഷാജിയാണ് മരിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511742.jpg)

സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. പരിക്ക് പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ നില ഗുരുതരമല്ല.