> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് മാനുവലിൽ ഭേദഗതി: കായിക മേളകളിൽ ആർച്ചറിയും റോളർ സ്കേറ്റിംഗും ഉൾപ്പെടുത്തി
- URL: https://www.vaikomvartha.com/school-kayikamela/
- Published: 2026-08-17T15:36:57.000Z
- Updated: 2026-08-17T15:36:57.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് - ഈ വർഷം മുതൽ സബ് ജില്ലാ, ജില്ലാ, സംസ്ഥാന സ്കൂൾ കായിക മേളകളിൽ അണ്ടർ-14 ആർച്ചറിയും അണ്ടർ-17 റോളർ സ്കേറ്റിംഗും ഉൾപ്പെടുത്തി സ്പോർട്സ് മാനുവൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667272-1.jpg)

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (SGFI) മാനദണ്ഡങ്ങൾക്ക് അനുസൃതമായി, കുട്ടികളുടെ കായികക്ഷമതയും പ്രായപരിഗണനയും കണക്കിലെടുത്താണ് സർക്കാർ ഉത്തരവ് ഉണ്ടായത്. അണ്ടർ-14 വിഭാഗം ആർച്ചറി, അണ്ടർ-17 വിഭാഗം റോളർ സ്കേറ്റിംഗ് എന്നീ ഇനങ്ങൾ സ്കൂൾ അത്‌ലറ്റിക്സ് ആൻ്റ് ഗെയിംസ് മീറ്റുകളിൽ ഉൾപ്പെടുത്തണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000662689-4.jpg)

ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശയുടെയും ഹൈക്കോടതി വിധിന്യായത്തിൻ്റെയും അടിസ്ഥാനത്തിലാണ് വിഷയം സർക്കാർ വിശദമായി പരിശോധിച്ചത്. 2026-2027 അക്കാദമിക് വർഷം മുതൽ നടക്കാനിരിക്കുന്ന സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല സ്കൂൾ അത്ലറ്റിക്സ് & ഗെയിംസ് മീറ്റുകളിൽ അണ്ടർ-14 ആർച്ചറി (Under-14 Archery). അണ്ടർ-17 റോളർ സ്കേറ്റിംഗ് (Under-17 Roller Skating) എന്നീ കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള അനുമതി ഉത്തരവിൽ കേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് മാനുവലിൽ ഭേദഗതിയും വരുത്തണമെന്നാണ് നിർദ്ദേശം ഉണ്ടായിരിക്കുന്നത്.