> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്
- URL: https://www.vaikomvartha.com/school-pravesanolsavam/
- Published: 2026-05-22T12:56:30.000Z
- Updated: 2026-05-22T12:56:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530080-21.jpg)

ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും അടക്കമുള്ളവർ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരാവും നിർവഹിക്കുക. പരിപാടികളിൽ ജനപ്രതിനിധികൾക്ക് പുറമേ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും