> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സെർവർ പണിമുടക്കി; വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ ദുരിതത്തിൽ
- URL: https://www.vaikomvartha.com/se-v-pnnimuttkki-vaikkn-taaluukk-aashuptriyi-cikits-teettiyettiyv-durittti/
- Published: 2026-05-12T04:52:00.000Z
- Updated: 2026-05-12T04:52:00.000Z
- Description: എസ്. സതീഷ് കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് എടുക്കാൻ കഴിയാതെ വന്നതോടെ ചികിത്സ തേടിയെത്തിയ രോഗികൾ വലഞ്ഞു. 

0:00 

/0:56 

1× 

ഒ.പി ടിക്കറ്റ് കിട്ടാതെ വന്നതോടെ വലിയ തിരക്കാണ് ഉച്ചവരെ ആശുപത്രിയിൽ ഉണ്ടായത്. ഇതോടെ നൂറുകണക്കിന് രോഗികളാണ് ഇന്നലെ രാവിലെ ഡോക്ടറെ കാണാനാകാതെ ഏറെ നേരം തിങ്ങി കൂടിയത്. ദിവസേന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലാണ് ഇന്നലെ ഏറെ നേരം ഒ.പി ടിക്കറ്റ് എടുക്കാനാവാതെ വന്നത്. സാങ്കേതിക പ്രശ്‌നമാണ് തടസത്തിന് കാരണമായി പറയുന്നത്. മണിക്കൂറുകൾ നിന്നിട്ടും ചീട്ടു കിട്ടാതെ വന്നതോടെയാണ് രോഗികൾ അധികാരികളെ വിവരമറിയിച്ചപ്പോൾ എന്നാൽ സെർവർ തകരാർ ആണെന്നായിരുന്നു മറുപടി. എന്നാൽ പിന്നിട് മണിക്കൂറുകൾ ക്യൂ നിന്ന് ഒ.പി യിൽ നിന്ന് എഴുതി നൽകിയ ചീട്ടെടുത്ത് ഡോക്ടറെ കാണാൻ എത്തിയപ്പോൾ ഒ.പി സമയവും കഴിഞ്ഞ് ഡോക്ടർമാർ ചിലർ മടങ്ങിയതായും പറയുന്നു. ഇത് ജീവനക്കാരും രോഗികളും തമ്മിൽ തർക്കത്തിനും ഇടയാക്കി. ആശുപത്രിയുടെ ചുമതലയുള്ള വൈക്കം നഗരസഭയുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.