> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സെമിനാർ നടത്തി
- URL: https://www.vaikomvartha.com/seminaa-ntttti/
- Published: 2026-02-24T15:33:37.000Z
- Updated: 2026-02-24T15:33:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തിന് മുന്നോടിയായി നവോത്ഥാന മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സെമിനാർ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സൺ ഡോ. കെ.എൻ. ഗണേഷ് ഉദ്ഘാടനം ചെയ്തു. ജാതിക്കും മതത്തിനും ലിംഗഭേദങ്ങൾക്കും അതീതമായി രൂപപ്പെടുന്ന ജനാധിപത്യപരമായുള്ള ചേരിക്കാണ് സാമൂഹ്യമാറ്റം ഉണ്ടാക്കാൻ കഴിയുന്നതെന്നും വൈക്കം സത്യഗ്രഹ സമരം അത്തരത്തിലുള്ള പ്രക്ഷോഭമായിരുന്നെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച സെമിനാറിൽ അഡ്വ. പി.കെ. ഹരികുമാർ മോഡറേറ്ററായിരുന്നു. ഡോ. സിജി സോമരാജൻ സമീപനരേഖ അവതരിപ്പിച്ചു. പ്രൊഫ. സുജസൂസൻ ജോർജ്, പ്രൊഫ.എ.ജി. ഒലിന, എം. ഷാജഹാൻ, കെ. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.