> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശാന്തിനികേതൻ എൽ.പി സ്കൂളിൽ പൂകൃഷി വിളവെടുപ്പ്
- URL: https://www.vaikomvartha.com/shaantinikeet-e-pi-skuulli-puukrssi-villvettupp/
- Published: 2026-08-18T17:01:28.000Z
- Updated: 2026-08-18T17:01:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മറവൻതുരുത്ത് ശാന്തിനികേതൻ എൽ.പി സ്കൂളിൽ പൂകൃഷി വിളവെടുപ്പും കപ്പ കൃഷി വിളവെടുപ്പും നടത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സുബിന അദ്ധ്യക്ഷത വഹിച്ചു.  
പ്രധമാധ്യാപിക വിദ്യാ എൻ. ശർമ്മ, പഞ്ചായത്തംഗങ്ങളായ സീമ ബിനു, ബിന്ദു സുനിൽ, പി.പി പത്മനന്ദനൻ, പി.കെ മല്ലിക, വനജ അനിൽകുമാർ, സ്കൂൾ മാനേജർ ടി.കെ സാബു, സീഡ് കോഡിനേറ്റർമാരായ സൗമ്യ, എൻ.വൈ അബ്ദുൽ ജമാൽ എന്നിവർ പ്രസംഗിച്ചു.  
മറവൻതുരുത്ത് പഞ്ചായത്തിലെ കുട്ടി കർഷകയായി തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദ ശ്രീപ്രിയനെ ചടങ്ങിൽ ആദരിച്ചു.