> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഷാജി എൻ. കരുൺ അനുസ്മരണം
- URL: https://www.vaikomvartha.com/shaji-n-karun-anusmaranam/
- Published: 2026-04-27T04:01:00.000Z
- Updated: 2026-04-27T04:01:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: പുരോഗമന കലാസാഹിത്യ സംഘം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയും, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും ചേർന്ന് ഷാജി എൻ. കരുൺ അനുസ്മരണം നടത്തി. തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ഓർമ്മയുടെ പിറവി എന്ന പരിപാടി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ഡോ. സി.എം. കുസുമൻ ഉദ്ഘാടനം ചെയ്തു.  
ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ജി.ആർ. പ്രസന്ന൯, പി.എസ്. ജയപ്രകാശ്, എ. പത്രോസ്, ടൈം ഓഫ് ഇൻഡ്യ ജേണലിസ്റ്റ് പി.ആർ. അനിൽ കുമാർ, പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.