> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമല സ്വർണക്കൊള്ള: കേസിൽ ആന്റോ ആന്റണി എം.പിയുടെ മൊഴി രേഖപ്പെടുത്തും
- URL: https://www.vaikomvartha.com/shbriml-sv-nnkkollll-keesi-aanrroo-aanrrnni-en-piyutte-mollli-reekhppettuttun/
- Published: 2026-02-08T08:19:54.000Z
- Updated: 2026-02-08T08:19:54.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ആന്റോ ആന്റണി എം.പിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം. പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. സോണിയ ഗാന്ധി-പോറ്റി കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയുണ്ടായിരുന്നു. കടകമ്പള്ളിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ട്. കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്തത്.