> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഷി​ഗെല്ല പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- URL: https://www.vaikomvartha.com/shigella-prevention/
- Published: 2026-06-16T08:24:44.000Z
- Updated: 2026-06-16T08:25:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

**(ഡോ. പ്രിൻസ് ജോസഫ്, സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ)**

കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷി​ഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കുടലിനെ ബാധിക്കുന്ന 'ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല. രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോ​ഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത. മലിനമായ ജലവും ഭക്ഷണവും ഉപയോ​ഗിക്കുക, വ്യക്തി ശുചിത്വമില്ലായ്മ, രോ​ഗിയുമായി നേരിട്ടുള്ള സമ്പർക്കം, ഈച്ചകൾ വഴി ബാക്ടീരിയ ഭക്ഷണത്തിൽ കലർന്ന് തുടങ്ങിയ കാരണങ്ങളാൽ ഷി​ഗെല്ല പിടിപിടാൻ സാധ്യതയുണ്ട്.

**പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.  
. മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.  
. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.  
. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.  
. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക.  
. രോ​ഗ പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.