> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശിവപാർവതീ പരിണയ ഘോഷയാത്ര ഭക്തിസാന്ദ്രമായി
- URL: https://www.vaikomvartha.com/shivpaa-vtii-prinny-ghoossyaatr-bhktisaandrmaayi/
- Published: 2026-09-10T13:50:49.000Z
- Updated: 2026-09-10T13:50:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: പാലാംകടവ് ചിറ്റേഴത്ത് ഭഗവതി ദുർഗ ദേവി ക്ഷേത്രത്തിലെ ഒന്നാമത് ദേവി ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ശിവപാർവതീപരിണയ ഘോഷയാത്ര ഭക്തിസാന്ദ്രമായി. പാലാംകടവിൽ നിന്നും ചിറ്റേഴത്ത്ക്ഷേത്രസന്നിധിയിലേക്ക് നടത്തിയ ഘോഷയാത്രയിൽ വാദ്യമേളങ്ങളും താലപ്പൊലിയും ദൃശ്യാവിഷ്കാരങ്ങളും അണിനിരന്നു.

0:00 

/1:00 

1× 

ക്ഷേത്രോപദേശക സമിതി ചെയർമാൻ ബി. രഘുനാഥ്, പ്രസിഡൻ്റ് അഡ്വ. പി.ആർ പ്രമോദ്, സെക്രട്ടറി എൻ.കെ. ശശീ്ന്ദ്രൻ,ട്രഷറർ അഡ്വ .പി.വി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-8.jpg)

വൈക്കം പത്മജ മധുസൂദനനാണ് യജ്ഞാചാര്യ. ശ്രീദേവി ആർ. പണിക്കർ, അനു ആർ നായർ എന്നിവർ സഹ ആചാര്യസ്ഥാനം വഹിക്കും.  
മാള സദാശിവൻ പോറ്റിയാണ് യജ്ഞ ഹോതാവ്. നവാഹ യജ്ഞം ഞായറാഴ്ച സമാപിക്കും.