> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീ നാരായണേശ്വര പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവം 9ന് കൊടിയേറും
- URL: https://www.vaikomvartha.com/shrii-naaraaynneeshvr-purn-shrii-subrhmnny-svaami-ksseetrttile-shivraatri-mhootsvn-9n-kottiyeerrun/
- Published: 2026-02-06T08:53:18.000Z
- Updated: 2026-02-06T08:53:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 9ന് കൊടിയേറും. രാവിലെ 9നും 10നും മദ്ധ്യേ ശിവഗിരിമഠം ശിവനാരായണ തീർത്ഥ കൊടിയേറ്റ് നടത്തും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഭദ്രദീപപ്രകാശനം നടത്തും. തുടർന്ന് ഗാനാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, വൈകിട്ട് 5ന് ദേശതാലപ്പൊലി, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, തുടർന്ന് നാട്യവിസ്മയം, രാത്രി 8ന് കോട്ടയം ശ്രീകുമാർ നയിക്കുന്ന ഈശ്വരനാമജപം. 10ന് 8.30 മുതൽ 9.30 വരെ ശ്രീബലി, വൈകിട്ട് 5ന് താലപ്പൊലി വരവ്, 5.30ന് ശ്രീബലി, 7.30ന് തിരുവാതിരകളി, 7.45ന് വിളക്കിനെഴുന്നള്ളിപ്പ്, 8 മുതൽ ഇതിഹാസനാടകം പളനി ആണ്ടവൻ. 11ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30ന് ശ്രീബലി, തുടർന്ന് താലപ്പൊലി വരവ്, 7.30ന് ഫ്യൂഷൻ തിരുവാതിര, രാത്രി 8 മുതൽ നാടകം നവജാത ശിശു വയസ്സ് 84\. 12ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ കാഴ്ചശ്രീബലി, 7.45ന് വിളക്കിനെഴുന്നെള്ളിപ്പ്, മംഗളപൂജ, കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 13ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, തുടർന്ന് ആദരവ്, 7.45ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് കൊച്ചിൻ മയൂരി അവതരിപ്പിക്കുന്ന ഗാനമേള. 14ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, രാത്രി 9 മുതൽ11 വരെ കാവടി വരവ്, കാവടി അഭിഷേകം, 11.10 മുതൽ ശ്രീഭൂതബലി, 11.30 മുതൽ പള്ളിപ്പുറപ്പാട്, പള്ളിവേട്ട, പള്ളിക്കുറുപ്പ്. 15ന് രാവിലെ 6ന് സ്വർണ്ണക്കാവടി-വെള്ളിക്കാവടി വരവ്, 8 മുതൽ 9 വരെ ശ്രീബലി, 4.30 മുതൽ 7 വരെ കാഴ്ചശ്രീബലി, ശിവരാത്രി ദർശനം, രാത്രി 8 മുതൽ നൃത്തനൃത്ത്യങ്ങൾ, 8.45 മുതൽ തിരുവാതിരകളി, 9.15 മുതൽ കരോക്കെ ഗാനമേള, രാത്രി 10.15ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 11.30ന് ആറാട്ട്, തുടർന്ന് വലിയകാണിക്ക.