> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീജഗദംബിക ക്ഷേത്രത്തില്‍ കുംഭ ഭരണി  ഉത്സവം നാളെ കൊടിയേറും
- URL: https://www.vaikomvartha.com/shriijgdnbik-ksseetrttil-kunbh-bhrnni-utsvn-naalle-kottiyeerrun/
- Published: 2026-02-17T13:58:26.000Z
- Updated: 2026-02-17T13:58:26.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറും. രാവിലെ 9 നും 11.20 നും ഇടയ്ക്കുള്ള സമയത്ത് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. മേല്‍ശാന്തി പയറാട്ടില്ലത്ത് വിജയന്‍ തിരുമേനി സഹകാര്‍മ്മികനാകും. കൊടിയേറ്റാനുള്ള കൊടിക്കയര്‍ ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിനുശേഷം കൊടിമരച്ചുവട്ടില്‍ പറ നിറയ്ക്കല്‍, 12.30 ന് മഹാപ്രസാദം ഊട്ട് നടക്കും. വൈകിട്ട് 5 ന് വിവധ കേന്ദ്രങ്ങളില്‍ നിന്നും താലപ്പൊലികള്‍ എത്തും. തുടര്‍ന്ന് ഡാന്‍സ്, കുട്ടികളുടെ കലാപരിപാടികള്‍, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ നടക്കും. 19 ന് രാവിലെ 8.30 ന് കൊടിമരച്ചുവട്ടില്‍ പറ നിറയ്ക്കല്‍, വൈകിട്ട് 6 ന് താലപ്പൊലി, 8 ന് നാടകം, 20 ന് രാവിലെ 10 ന് ചെറുകാവടി അഭിഷേകം, 10.30 ന് കാവടി അഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 5 ന് താലപ്പൊലി, 8 ന് കാവടി ഘോഷയാത്ര 21 ന് രാവിലെ 9 ന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും അഭാഷേകം, വൈകിട്ട് താലപ്പൊലി, 7.30 ന് ദേശതാലപ്പൊലി തുടര്‍ന്ന് സമൂഹ താലപ്പൊലികള്‍, 8 ന് ഗാനമേള, 22 ന് രാവിലെ 8.30 ന് കുംഭ കുടം, പാല്‍ക്കാവടി, ചെറുകാവടി അഭിഷേകം, 11.30 ന് കളമെഴുത്തും പാട്ടും, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് കാഴ്ച ശ്രീബലി, കാവടിഘോഷയാത്ര എന്നിവ നടക്കും. 23 ന് രാവിലെ കലശാഭിഷേകം, വൈകിട്ട് മഹാദീപാരാധന, താലപ്പൊലി, ഭക്തിഗാനസുധ, രാത്രി ആറാട്ട് പുറപ്പാട് എന്നിവയും നടക്കും.