> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും
- URL: https://www.vaikomvartha.com/shriinaaraaynn-divyprboodhnvun-dhyaanvun/
- Published: 2026-07-13T14:26:24.000Z
- Updated: 2026-07-13T14:26:24.000Z
- Author:  Vaikom Vartha News Desk

വൈക്കം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഡോ. സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ സെപ്റ്റംബർ 4,5,6 തീയതികളിലായി നടത്തും. ഇതിനോടനുബന്ധിച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ ആശ്രമം കാര്യദർശിനി മാതാ ആര്യനന്ദാദേവി അദ്ധ്യക്ഷത വഹിച്ചു. യോഗം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-2.jpg)

ഗുരുധർമ്മ പ്രചാരണ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് ആർ. സലിംകുമാർ, സഭ കേന്ദ്ര ഉപദേശകസമിതി അംഗം കുറിച്ചി സദൻ, മാതൃവേദി ജില്ലാ പ്രസിഡന്റ് സരള രാഘവൻ, സെക്രട്ടറി ഷീല കുമാരി, സഭ ജില്ലാ സെക്രട്ടറി വിജയൻ വിരിപ്പുകാല, യുവജനസഭ കോട്ടയം ജില്ലാ പ്രസിഡന്റ് ഉമേഷ് കാരയിൽ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാനായി പി.എസ്. ബാബുറാമിനെയും ജനറൽ കൺവീനറായി ആനന്ദിനെയും ചീഫ് കോഓർഡിനേറ്റർ ആയി സഭ കേന്ദ്രസമിതി അംഗം പി. കമലാസനനെയും തിരഞ്ഞെടുത്തു.