> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണേശ്വരപുരത്ത് ആറാട്ട്
- URL: https://www.vaikomvartha.com/shriinaaraaynneeshvrpurtt-aarraatttt/
- Published: 2026-02-16T15:57:44.000Z
- Updated: 2026-02-16T15:57:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ സമാപനമായി ആറാട്ട് നടന്നു. തന്ത്രി ശിവഗിരി മഠം ശിവനാരായണ തീർത്ഥ സ്വാമികൾ, മേൽശാന്തി രൂപേഷ് എന്നിവർ ആറാട്ടിന് കാർമ്മികത്വം വഹിച്ചു. ആറാട്ട് വരവിന് വിവിധ കുടുംബ യൂണിറ്റുകളും ചെമ്മനത്തുകര 1173 നമ്പർ എൻ.എസ്.എസ് കരയോഗവും വരവേൽപ്പ് നൽകി. ശ്രീബലി, കാവടി അഭിഷേകം പുഷ്പാഭിഷേകം നൃത്ത നൃത്യങ്ങൾ തിരുവാതിര, കരോക്കെ ഗാനമേള, ആറാട്ട് ബലി, കൊടിയിറക്ക് വലിയ കാണിക്ക, പിതൃതർപ്പണം എന്നിവയും നടന്നു. പ്രസിഡണ്ട് വി.വി. വേണുഗോപാൽ, വൈസ് പ്രസിഡണ്ട് നിധിഷ് പ്രകാശ്, സെക്രട്ടറി ടി.ആർ. രമേശൻ എന്നിവർ നേതൃത്വം നല്കി.