> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണപുരം ശ്രീകൃഷണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 28 ന് തുടങ്ങും
- URL: https://www.vaikomvartha.com/shriinaaraaynnpurn-shriikrssnnsvaami-ksseetrttile-tiruvutsvn-28-tuttngngun/
- Published: 2026-01-20T14:04:04.000Z
- Updated: 2026-01-20T14:05:22.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം മോനാട്ടുമന ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 28 മുതല്‍ ഫെബ്രുവരി 4 വരെ നടക്കും. 27 ന് വൈകിട്ട് 7 നും 8 നും ഇടയ്ക്ക് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. രാവിലെ 9.30 ന് ബ്രഹ്‌മകലശാഭിഷേകം. കൊടിയേറ്റിനു ശേഷം ഭക്തിഗാനമേള, അത്താഴം ഊട്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലശാഭിഷേകം, അന്നദാനം, ഫ്യൂഷന്‍ തിരുവാതിര, ഉത്സവ ബലിദര്‍ശനം, ദീപക്കാഴ്ച, ലക്ഷ്മിദേവീക്ക് പൂമൂടല്‍, കൈകൊട്ടികളി, തായമ്പക, നൃത്തനൃത്യങ്ങള്‍, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ദേശതാലപ്പൊലി, പൂമൂടല്‍, നൃത്തനൃത്യങ്ങള്‍, പള്ളിവേട്ട, ഗരുഡവാഹനം എഴുന്നള്ളിപ്പ്, ഗാനമേള, ആറാട്ട്, ആറാട്ടെഴുന്നള്ളിപ്പ്, മഹാപ്രസാദം ഊട്ട്, വലിയകാണിക്ക, വെടിക്കെട്ട്, സൂപ്പര്‍ഹിറ്റ് ഗാനമേള എന്നിവ നടക്കും.