> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം കുഴഞ്ഞു വീണ് മരിച്ചു
- URL: https://www.vaikomvartha.com/si-pi-ai-mnnddln-kmmrrrri-angn-kulllnynyu-viinn-mriccu/
- Published: 2026-02-02T15:41:22.000Z
- Updated: 2026-02-02T15:41:22.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം ചെമ്മനാകരി പൂവടിയിൽ പി.ജി. ജയചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം 52 വയസായിരുന്നു ഇന്ന് ഉച്ചയോടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് വീട്ടിൽ കുഴഞ്ഞ് വീണത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. ചെമ്പ് കയർ വ്യവസായ സഹകര സംഘം പ്രസിഡൻ്റാണ്. സി.പി.ഐ കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ.  
ഭാര്യ: ബിന്ദു (കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). ഏക മകന്‍ അശ്വിൻ ജയചന്ദ്രൻ വിദ്യാര്‍ഥിയാണ്