> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സഖാവ് പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം
- URL: https://www.vaikomvartha.com/skhaav-pi-krssnnpillll-anusmrnn-smmeellnn/
- Published: 2026-08-17T11:02:16.000Z
- Updated: 2026-08-17T11:02:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരളത്തിൽ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തതിൽ പ്രമുഖമായ പങ്കുവഹിച്ച പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് മാർക്സിസ്റ്റ് ലെനിസ്റ്റർ പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് നേതൃത്വത്തിൽ 18ന് വൈകിട്ട് 5ന് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ അനുസ്മരണ സമ്മേളനം നടത്തും. സംസ്ഥാന സെക്രട്ടറി സഖാവ് പി.സി. ഉണ്ണിചെക്കൻ ഉദ്ഘാടനം ചെയ്യും. ചാൾസ് ജോർജ്, എം.കെ. ദിലീപ്, കെ.ഐ. ജോസഫ്, കെ.വി. ഉദയഭാനു, ബാബു മഞ്ഞളൂർ തുടങ്ങിയവർ പ്രസംഗിക്കും.