> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
- URL: https://www.vaikomvartha.com/skuu-vaa-ssik-aaghoossvun-yaatryypp-smmeellnvun/
- Published: 2026-01-29T08:11:57.000Z
- Updated: 2026-01-29T08:11:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘടനം ചെയ്തു. വൈക്കം സമൂഹം ഹാളിലായിരുന്നു ചടങ്ങ്. രാഗ 2K26 കലാപരിപാടികൾ ചലചിത്ര താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കല -കായിക വേളയിൽ വിജയിച്ച കുട്ടികളെ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഡി.രഞ്ജിത്ത് കുമാർ ആദരിച്ചു. കൗൺസിലർമാരായ എം.ആർ. അനിൽകുമാറും കെ ബി ഗിരിജ കുമാരിയും കുട്ടികൾക്ക് സമ്മാനദാനം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന ലാബ് അസിസ്റ്റൻ്റ് വി.പി. ബിന്ദുവിനെ പ്രിൻസിപ്പൽ എഫ്. ജോൺ ആദരിച്ചു. വൈക്കം നഗരസഭാ കൗൺസിൽ അംഗങ്ങൾക്ക് പി.ടി.എ. പ്രസിഡൻ്റ് സജിത നന്ദകുമാറും എസ്.എം.സി. ചെയർമാൻ വി.വെങ്കിടേഷും പൊന്നാട നൽകി ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് സജിത നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.വെങ്കിടേഷ്, ആശ ജോസ്, ബാബു എം.കെ, ടി.ജി. പ്രേംനാഥ്, ആർ.ഡി.മൃദുല, ടി.ആർ നിഷ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ടി. സിനിമോൾ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികളും നടന്നു.